Pariseelanam

(Author) MAXIM GORKY
Format: Hardcover
£30.99 Price: £30.99 (0% off)
Generally dispatched in 1 to 2 days

സോവിയറ്റ് സാഹിത്യത്തിന്റെ ശില്പിയും വിശ്വവിഖ്യാതങ്ങളായ നോവലുകളുടേയും ചെറുകഥകളുടേയും നാടകങ്ങളുടേയും രചയിതാവുമായ മാക്സിം ഗോർക്കി എന്ന പ്രശസ്ത റഷ്യൻ സാഹിത്യകാരൻ (1868-1936) ഈ പുസ്തകം എഴുതിയത് 1914-ലാണ്. തന്റെ ജീവിതവും ക്ലേശഭൂയിഷ്ഠമായ കൗമാരവും അദ്ദേഹം ഇതിൽ വിവരിക്കുന്നു. കുഞ്ഞുന്നാളിൽത്തന്നെ അച്ഛനമ്മമാരെ നഷ്ടപ്പെട്ട കഥാനായകൻ അലോഷ പെഷ്ക്കോവ് 'അന്യമനുഷ്യരു'മായി ഇടപെടുന്നു. അവൻ ചെരിപ്പുകടയിലെ 'ബോയ്' ആയി ജോലിനോക്കുന്നു. ഒരു കഷണം റൊട്ടിക്കു വേണ്ടി ശകാരങ്ങൾ സഹിച്ചുകൊണ്ട് ബന്ധുവീട്ടിൽ പോയി 'ഡ്രാഫ്റ്റ്സ്]മാൻ വേല' പഠിക്കുന്നു. വോൾഗയിലൂടെ സഞ്ചരിക്കുന്ന കപ്പലിൽ പാത്രം തേപ്പുകാരനായും വിശുദ്ധരൂപശില്പശാലയിലെ ചിത്രകാരന്മാരുടെ സഹായിയായും പണിയെടുക്കുന്നു. ഈ പതിന്നാലുവയസ്സുകാരന്റെ മുമ്പിൽ ജീവിതം കാഴ്ചവയ്ക്കുന്നത് അപമാനങ്ങളും കഷ്ടപ്പാടുകളും മാത്രമല്ല. ഭാസുരമായ വികാരങ്ങളും കറപുരളാത്ത വിചാരങ്ങളുമുള്ള നല്ല മനുഷ്യരുമായും അവൻ പരിചയപ്പെടുന്നു. ചുറ്റുപാടുമുള്ള ലോകം നോക്കിക്കാണാനും പുസ്തകങ്ങളെ സ്നേഹിക്കാനും അറിവിനെ വിലമതിക്കാനും അവർ അവനെ പഠിപ്പിക്കുന്നു. പഠിക്കാനുള്ള അദമ്യമായ ദാഹം ആ ഇളം മനസ്സിൽ അങ്കുരിക്കുന്നു. മാക്സിം ഗോർക്കിയുടെ 'ബാല്യകാലം', 'പരിശീലനം', 'എന്റെ സർവ്വകലാശാലകൾ' എന്നീ ആത്മകഥാപരമായ ഗ്രന്ഥത്രയത്തിൽ രണ്ടാമത്തേതാണ് ഈ പുസ്തകം. എന്നാൽ അതേസമയം തന്നെ ഇതൊരു സ്വയം സമ്പൂർണ്ണകൃതിയുമാണ്.

Information
Publisher:
Insight Publica
Format:
Hardcover
Number of pages:
None
Language:
en
ISBN:
9789355171856
Publish year:
2023
Publish date:
June 9, 2023

MAXIM GORKY

Reviews

Leave a review

Please login to leave a review.

Be the first to review this product

Other related

Reminiscences of Tolstoy, Chekhov and Andreev

Reminiscences of Tolstoy, Chekhov and Andreev

MAXIM GORKY
Paperback
Published: 2025